New Update
/sathyam/media/media_files/0cEPZxHf0m0SYmIOolNL.jpg)
ജിദ്ദ: കെ എം സി സി മലപ്പുറം മണ്ഡലം നിയമസഭംഗം ഉബൈദുള്ളയുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
Advertisment
മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത അബൂബക്കർ അരിമ്പ്രയെ മണ്ഡലം കമ്മറ്റിക്ക് വേണ്ടി ഉബൈദുല്ല പൊന്നാട അണിയിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ കാപ്പാട്ട് അധ്യക്ഷത വഹിച്ചു.
മൊറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ ഒഴുകൂർ.മലപ്പുറം ജില്ലാ സെക്രട്ടറി അഷ്‌റഫ്. മുൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷൗക്കത് ഞാറാക്കോടൻ. മുജീബ് റഹ്മാനി എന്നിവർ ആശംസകൾ നേർന്നു ജനറൽ സെക്രട്ടറി ജാഫർ അത്താണിക്കൽ സ്വാഗതവും ട്രഷറർ നൗഫൽ നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us