Advertisment

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് നൽകുന്നു

എല്ലാവരും കുട്ടികൾക്ക് മാത്രം ആദരവ് നൽകുമ്പോൾ അവരെ അതിനു പ്രാപ്തരാക്കിയ നാട്ടിൽ മക്കൾ ജയിച്ചിട്ടും സന്തോഷം ഉള്ളിലൊതുക്കി കഴിയുന്ന പ്രവാസി രക്ഷിതാക്കൾ കൂടി ആദരിക്കപ്പെടുന്നു

New Update
mms Untitled.b.jpg

മനാമ: മുഹറഖ് മലയാളി സമാജം അംഗങ്ങളുടെ മക്കളിൽ നിന്ന് 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും നാട്ടിൽ നിന്ന് ഉന്നത വിജയം നേടിയ എം എം എസ് അംഗങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കളെയും വിദ്യാദരം 2024 എന്ന പേരിൽ ആദരിക്കുകയും അവാർഡ് നൽകുകയും ചെയ്യുന്നു.

വിദ്യാഭ്യാസ പ്രോത്സാഹന ഭാഗമായാണ് ഈ പദ്ധതിയിലൂടെ ആദരിക്കുന്നത്. എല്ലാവരും കുട്ടികൾക്ക് മാത്രം ആദരവ് നൽകുമ്പോൾ അവരെ അതിനു പ്രാപ്തരാക്കിയ നാട്ടിൽ മക്കൾ ജയിച്ചിട്ടും സന്തോഷം ഉള്ളിലൊതുക്കി കഴിയുന്ന പ്രവാസി രക്ഷിതാക്കൾ കൂടി ആദരിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്വേകത എന്ന് പ്രസിഡന്റ് അനസ് റഹിം സെക്രട്ടറി ആനന്ദ് വേണുഗോപാൽ ട്രഷറർ ശിവശങ്കർ എന്നിവർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 35397102,33874100,36389615 എന്നി നമ്പരുകളിൽ ബന്ധപ്പെടുക, ഈ മാസം 31 നു അവാർഡുകൾ വിതരണം ചെയ്യും

Advertisment