/sathyam/media/media_files/4vyMZj5IEnEF577torEB.jpg)
അബുദാബി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ തലസ്ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്നതിനാണ് അദ്ദേഹമെത്തിയത്.
#WATCH | Abu Dhabi, UAE: Prime Minister Narendra Modi and President of UAE Sheikh Mohamed bin Zayed Al Nahyan, share a hug. PM Modi was also accorded Guard of Honour upon his arrival. pic.twitter.com/MSLhuTEv8d
— ANI (@ANI) February 13, 2024
'നിങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ഞാന്‍ നന്ദി പറയുന്നു. നിങ്ങളെ കാണാന്‍ ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം, എന്റെ കുടുംബത്തെ കാണാന്‍ വന്നതായിട്ടാണ് എപ്പോഴും എനിക്ക് അനുഭവപ്പെടാറുള്ളത്' യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. അബുദാബിയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കാനായി ‘അഹ്‌ലൻ മോദി’ എന്ന പേരിൽ നടത്തുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.