/sathyam/media/media_files/2024/12/11/JarCZwA75v8Fjv2lsaJm.jpg)
ഡല്‍ഹി: കുടുംബ കലഹത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയ മുതിര്‍ന്ന തെലുങ്ക് നടന്‍ മോഹന്‍ ബാബുവിനെതിരെ കേസ്. 2024 ഡിസംബര്‍ 10 നാണ് സംഭവം. രംഗറെഡ്ഡി ജില്ലയിലെ ജല്‍പള്ളിയിലെ വസതിയില്‍ വെച്ചാണ് സംഭവം.
മോഹന്‍ ബാബുവും മകനുമായ നടന്‍ മഞ്ചു മനോജും തമ്മിലുള്ള തര്‍ക്കം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രാത്രി 7.50 ഓടെയാണ് വാക്കേറ്റമുണ്ടായത്
അന്നുരാത്രി 10.55-ന് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കി. പഹാഡിഷരീഫ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബി.ദയാകര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകന്റെ മൊഴി രേഖപ്പെടുത്തി.
മാധ്യമശ്രദ്ധ ആകര്‍ഷിച്ച കുടുംബകലഹത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകനും മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം വൈകുന്നേരം മോഹന്‍ ബാബുവിന്റെ വസതിയില്‍ എത്തിയിരുന്നു.
രാത്രി 8.05 ഓടെ നടന്‍ മഞ്ചു മനോജ് താനും അച്ഛനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് ക്ഷണിച്ചു.എന്നാല്‍ വീട്ടില്‍ കടക്കുന്നതില്‍ നിന്നും മോഹന്‍ ബാബു മാധ്യമപ്രവര്‍ത്തകരെ എതിര്‍ത്തു
മാധ്യമപ്രവര്‍ത്തകന്റെ മൈക്രോഫോണും ഫോണും താരം ബലമായി പിടിച്ചെടുക്കുകയും മൈക്രോഫോണ്‍ ഉപയോഗിച്ച് ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മനോജും ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും തന്റെ വീട് കൈവശപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി ആരോപിച്ച് തിങ്കളാഴ്ച മോഹന്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഹൈദരാബാദിലെ ജല്‍പള്ളിയിലുള്ള തന്റെ വസതി പിടിച്ചെടുക്കാന്‍ മകനും മരുമകളും ശ്രമിക്കുന്നുവെന്നാണ് മോഹന്‍ ബാബുവിന്റെ ആരോപണം
എന്നാല്‍, സ്വത്തില്‍ ഒരു ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനാണ് താന്‍ പോരാടുന്നതെന്ന് മനോജ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us