പൊതുമാപ്പ് കാലാവധി അവസാനിച്ചു: കുവൈറ്റില്‍ നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന, നിരവധി പേര്‍ പിടിയില്‍

കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സഊദ് അല്‍-സബാഹിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സുരക്ഷാ കാമ്പെയ്നുകള്‍ ആരംഭിച്ചത്.

New Update
campain Untitledri

കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന. രാജ്യത്തുടനീളം പഴുതടച്ച സുരക്ഷാ കാമ്പെയ്നുകളാണ് ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.

Advertisment

കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സഊദ് അല്‍-സബാഹിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സുരക്ഷാ കാമ്പെയ്നുകള്‍ ആരംഭിച്ചത്.

 ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം നവാഫ് അല്‍-അഹമ്മദ് അല്‍-സബാഹിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന. നിരവധി നിയമലംഘകരെ പിടികൂടുകയും ഇവരെ നാടുകടത്താനുള്ള നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Advertisment