New Update
/sathyam/media/media_files/QHMNvsxVrSS5XzfUdl5q.jpg)
കുവൈറ്റ്: കുവൈറ്റില്‍ കുരങ്ങുപനിയെന്ന് സംശയിക്കുന്ന ആറ് കേസുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധി ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫിനും തൊഴിലാളികള്‍ക്കും കുത്തിവയ്പ്പ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിപുലീകരിക്കാന്‍ ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരികുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Advertisment
കുവൈറ്റിലെ വിവിധ ഗവര്‍ണറേറ്റുകളിലുടനീളമുള്ള പ്രതിരോധ ആരോഗ്യ സംഘങ്ങള്‍ ജഹ്റ ഗവര്‍ണറേറ്റില്‍ ഒന്ന്, തലസ്ഥാനത്ത് ഒന്ന്, അഹമ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ രണ്ട് വീതം കുരങ്ങുപനി വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആറോളം കേസുകള്‍ നിരീക്ഷിച്ചതായി ആരോഗ്യമേഖലയില്‍ നിന്നുള്ള വൃത്തങ്ങള്‍ അറിയിച്ചു.
ഈ കേസുകള്‍ പോക്‌സ് വൈറസിന് നെഗറ്റീവ് ആണെന്ന് ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us