കുവൈറ്റ്: ഹുസൈനിയ്യയിലെ മുഹറം ചടങ്ങുകളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ശൈഖ് ഫഹദ് അല്‍-യൂസഫ്. നിര്‍ദ്ദേശങ്ങളുടെ ലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹുസൈനിയകളുടെയും മറ്റു ആരാധനാലയങ്ങളുടെയും സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയ പ്രത്യേക സുരക്ഷാ സേന, ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അതിന്റെ മാനേജ്മെന്റ് ലംഘിച്ചുവെന്ന് നിരീക്ഷിച്ചതിനെത്തുടര്‍ന്ന് ദഹിയ ഏരിയയിലെ ഹുസൈനിയയില്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.
നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഹുസൈനിയ്യകള്‍ക്ക് പുറത്ത് ബാഹ്യ മൈക്രോഫോണുകളുടെ നിരോധനം, വഴിയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഗതാഗത തടസ്സം എന്നിവ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.