New Update
/sathyam/media/media_files/2025/10/21/moideen-mala-2025-10-21-15-32-40.jpg)
ജിദ്ദ: സൗദി വെസ്റ്റ് കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ 'മുഹ്‌യിദ്ദീന്‍ മാല: ചരിത്രം,ഭാഷ,സാഹിത്യം' എന്ന വിഷയത്തിൽ ഓൺലൈൻ പഠന സംഗമം നടത്തി .
അറബി മലയാള സാഹിത്യത്തിലെ ആദ്യത്തെ കാവ്യമായ മുഹ്‌യിദ്ദീന്‍ മാലയുടെ ചരിത്രവും , കേരളീയ മുസ്ലിം ചരിത്രങ്ങളിൽ മാലപ്പാട്ടുകളുടെ സ്വാധീനവും സംഗമത്തിൽ വിശദീകരിച്ചു .
കേരളം ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് അഷ്‌റഫ് സഖാഫി പുന്നത് പഠനസംഗമത്തിന് നേതൃത്വം നൽകി .
Advertisment
രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് സെക്രട്ടറി സയ്യിദ് ഷബീറലി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ കലാലയം സാസ്കാരിക വേദിക്ക് കീഴിൽ നാഷണൽ തലത്തിൽ 'കലാശാല ' നിലവിൽ വന്നു. രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് ജനറൽ സെക്രട്ടറി ഉമൈർ മുണ്ടോളി കലാശാല ഭാരവാഹികളെ പ്രഖ്യാപിച്ചു . കലാലയം സെക്രട്ടറി കബീർ ചൊവ്വ സ്വാഗതവും നൗഫൽ മദാരി നന്ദിയും പറഞ്ഞു.