ഹവായ് ദ്വീപുകള്‍ക്കു ഭീഷണിയായി മസ്കിന്റെ റോക്കറ്റ് പരീക്ഷണങ്ങള്‍

New Update
Ggygfv

പസഫിക്ക് സമുദ്രത്തിലെ പ്രകൃതിസുന്ദരമായ ഹവായിയന്‍ ദ്വീപുകളും അതിനെ ചുറ്റിയുള്ള നൂറുകണക്കിന് മൈല്‍ സമുദ്രവും വന്‍ ഭീഷണിയിലാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പറയുന്നു. ഈ ദ്വീപു സമൂഹങ്ങളെ ബഹിരാകാശ വിക്ഷേപണത്തിനുള്ള തട്ടകമാക്കി മാറ്റാന്‍, ശതകോടീശ്വരനും യു.എസ് വ്യവസായിയുമായ ഇലോണ്‍ മസ്കിന്റെ "സ്പേസ് എക്സി'ന് യു.എസിന്റെ ബഹിരാകാശ യാത്രാ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എഫ്.എ) അനുമതി നല്‍കിയിരിക്കുകയാണ്. സംരക്ഷിത ജലഭാഗമായ ദ്വീപു സമൂഹങ്ങളെ തന്റെ സ്പേസ് ഷിപ്പുകളുടെ പരീക്ഷണത്തിനുള്ള വേദിയാക്കി വന്‍ വിസ്ഫോടനങ്ങളിലൂടെ നശിപ്പിച്ചു കളയാനുള്ള ലൈസന്‍സ് ആണ് "സ്പേസ് എക്സി'ന് ലഭിച്ചിരിക്കുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നത്.

Advertisment

"സ്ററാര്‍ഷിപ്പ് സൂപ്പര്‍ ഹെവി പ്രൊജക്ട്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിക്ഷേപണം വര്‍ഷത്തില്‍ അഞ്ചു തവണ നടത്താമെന്നായിരുന്നു നേരത്തെയുള്ള കരാര്‍. എന്നാലിപ്പോള്‍ വര്‍ഷത്തില്‍ 25 തവണ റോക്കറ്റ് വിക്ഷേപിക്കാനുള്ള അനുമതിക്കായി മസ്ക് ശ്രമം തുടരുകയാണ്. ഇതിനകം 10 സ്ററാര്‍ഷിപ്പ് റോക്കറ്റുകള്‍ ഇവിടെയെത്തിച്ചു. അതില്‍ ഭൂരിഭാഗവും വന്‍ സ്ഫോനത്തോടെ ബഹിരാകാശത്തേക്കു കുതിച്ചു. ഇതിന്റെ മൂര്‍ച്ചയേറിയ ലോഹ ഭാഗങ്ങളും മറ്റു അവശിഷ്ടങ്ങളും മെക്സിക്കന്‍ ഉള്‍ക്കടലിലേക്കും ഇന്ത്യന്‍ മഹാസമുദ്രങ്ങളിലേക്കും കലര്‍ന്നു.

മസ്കിന്റെ പരീക്ഷണങ്ങളുടെ വ്യാപ്തി കൂടി വരുന്നതിനാല്‍ അപായ ഭീഷണി കടുക്കുകയാണ്. ഹവായ് ദ്വീപുകൾ പക്ഷികള്‍, ആമ, സമുദ്ര സസ്തനികള്‍, മല്‍സ്യം, പവിഴപ്പുറ്റുകള്‍ തുടങ്ങി 7000ത്തോളം ജീവിവര്‍ഗങ്ങളുടെ ആവാസ വ്യവസ്ഥയാണ്. "സ്പേസ് എക്സ്' വിക്ഷേപണങ്ങള്‍ ത്വരിതപ്പെടുത്തിയാല്‍ പക്ഷികള്‍ക്കും സമുദ്രജീവികള്‍ക്കും അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ച, വിക്ഷേപണ സമയത്തിനും അതിനുശേഷവും മുകളില്‍ നിന്നും വീഴുന്ന വസ്തുക്കള്‍, ശബ്ദകോലാഹലങ്ങള്‍ എന്നിവ നേരിടേണ്ടിവരും.

Advertisment