/sathyam/media/media_files/xzzx40hd3V8GUqIUJCTF.jpg)
ജിദ്ദ. സ്വന്തം ആരോഗ്യത്തെ പോലും വക വെക്കാതെ തന്റെ അവസാന നിമിഷങ്ങളിലും ഇന്ത്യൻ പാർലിമെന്റിൽ ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ചുകൊണ്ട് പാര്ലിമെന്റിനകത്ത് കുഴഞ്ഞു വീണു മരണം വരിച്ച ഇ അഹമ്മദ് അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തി പിടിക്കുന്നതിൽ വലിയ പങ്കു വഹിച്ചുവെന്നും അതിൽ ഇന്ത്യയിലെ ഓരോ മുസ്ലിം ലീഗ് കാരനും അഭിമാനിക്കാവുന്നതാണെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഷിബു മീരാൻ അഭിപ്രയപെട്ടു.
ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ഒരുക്കിയ "മർഹൂം ഇ അഹമ്മദ് സാഹിബ്" അനുസ്‌മരണ സമ്മേളത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ പ്രവാസി സമൂഹത്തിന് നിതാഖാത് സമയത്ത് അദ്ദേഹത്തിന്റെ സൗദി സർക്കാരുമായുള്ള ഇടപെടലുകളും അതിനെ തുടർന്നുണ്ടായ ആശ്വാസങ്ങളും സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് മറക്കാനാവില്ല.
പുതിയ രാഷ്ട്രീയ കാലഘട്ടത്തിൽ അദ്ദേഹത്തെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അഭാവം ന്യൂനപക്ഷങ്ങൾക്ക് വലിയ നേത്ര ശൂന്യത അനുഭവപ്പെടുന്നുവെന്നും ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തി സംസാരിച്ച അദ്ദേഹം പറഞ്ഞു,
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു , രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ ഭരണ നേട്ടങ്ങളൊന്നു പറയാനില്ലാത്ത സംഘ് പരിവാർ സ്നേഹത്തോടെയും പരസ്‌പര സഹകരണത്തോടെ ജീവിച്ചിരുന്ന ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി ചേരിതിരിച്ചു മസ്‌ജിദ് -മന്ദിർ രാഷ്ട്രീയം പൂർണമായും ഇസ്ലാമോഫോബിക് ആയി മാറി കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ടു.
ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത രാജ്യത്തെ മനുഷ്യർക്ക് അടിസ്‌ഥാന സൗകര്യങ്ങളും ജീവിതോപാധിയും നൽകാതെ അമ്പലവും, പശുവും പറഞ്ഞു വർഗീയ കലാപങ്ങളുണ്ടാക്കി മത വികാരം ആളി കത്തിച്ചു അധികാരത്തിലെത്താനുള്ള എല്ലാ അടവുകളും ബി.ജെ.പിയും സംഘ് പരിവാർ സംഘടനകളും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു തുടങ്ങി കഴിഞ്ഞു.
/sathyam/media/media_files/JXknvvXWaIygd0LOyUP2.jpg)
രാജ്യത്തെ ബാധിക്കുന്ന ഗൗരവമേറിയ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം അധിക ദിവസം വിളിച്ചു ചേർക്കാറുള്ള ലോക സഭ സമ്മേളനത്തിൽ പോലും സഭ നിയമങ്ങളെ ലംഘിച്ചു അയോധ്യയിൽ ക്ഷേത്രം നിർമിച്ച മോഡിയെ പുകഴ്‌ത്താൻ വേണ്ടി ഉപയോഗിച്ചുവെന്നത് ഇന്ത്യയിലെ രാഷ്ട്രീയം പൂർണമായും മതവത്കരിക്കപ്പെട്ടു എന്നതിന് തെളിവാണ്.
ഇത് തീർത്തും നിയമവിരുദ്ധമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു മുസ്ലിം ലീഗ് എംപിമാർ ലോക സഭ ബഹിഷ്ക്കരിച്ചു പ്രധിഷേധം രേഖപെടുത്തുകയുണ്ടായി.
ക്ഷേത്രങ്ങളും ആശ്രമങ്ങളും നിർമിക്കുന്നതിന് വേണ്ട സഹായം ചെയ്ത മുഗൾ മുസ്ലിം രാജാക്കന്മാർ ക്ഷേത്രങ്ങൾ പൊളിച്ചാണ് പള്ളി പണിതതെന്ന് കളവ് പ്രചരിപ്പിച്ചാണ് ബി.ജെ.പിയും സംഘ് പരിവാരാവും ഇന്ന് മുസ്ലിം ആരാധനാലയങ്ങളും സ്ഥാപനങ്ങളും പിടിച്ചടക്കി കൊണ്ടിരിക്കുന്നത് . യോഗി ആദ്യത്യ നാഥിന്റെ സന്യാസി ആശ്രമം പോലും നില നിൽക്കുന്നത് മുഗൾ രാജാക്കന്മാർ നൽകിയ സ്ഥലത്തായിരുന്നുവന്നതാണ് ചരിത്രം.
ഇത്തരം ചരിത്ര സത്യങ്ങളെ മറച്ചു വെച്ച് പാവപെട്ട ഹിന്ദു ഭൂരിപക്ഷ സമൂഹത്തെ പ്രോകിപ്പിച്ചു വർഗീയ കലാപങ്ങൾ ശ്രഷ്ഠിച്ചു ന്യൂനപക്ഷ സമൂഹത്തെ ജയിലുകളിൽ അടക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമം നാം തിരിച്ചറിയണം.
ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വലിയ പങ്കു വഹിക്കാനുണ്ട് , ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്ലിം ന്യൂന പക്ഷ സമൂഹം അതാവശ്യപ്പെടുന്നുണ്ട്ന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ വിലയിരുത്തി അദ്ദേഹം പറഞ്ഞു.
മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് മുഴുവൻ ജനാതിപത്യ വിശ്വാസികളും വരുന്ന തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഉത്തരേന്ത്യൻ രാഷ്ട്രീയ പ്രവർത്തങ്ങൾ വിശദീകരിച്ചു, ജിദ്ദയിലെ മുൻകാല കെഎംസിസി പ്രവർത്തങ്ങൾ അയവിറക്കിയും മുൻ ജിദ്ദ കെഎംസിസി സെക്രട്ടറിയും, നാഷണൽ യൂത്ത് ലീഗ് സമിതി അംഗവുമായ സി.കെ. ശാക്കിറും , എം. എസ് .എഫ് സംസ്ഥാന സെക്രെട്ടറി പി.എ. ജവാദ് , പ്രവാസി ലീഗ് നേതാവ് റഷീദ് വാരിക്കോടൻ എന്നിവരും സംസാരിച്ചു.
ജിദ്ദ കെഎംസിസി ആക്ടിങ്ങ് പ്രസിഡണ്ട് എ.കെ. മുഹമ്മദ് ബാവ അധ്യക്ഷം വഹിച്ച അനുസ്‌മരണ സംഗമം സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട് ഉത്ഘാടനം ചെയ്തു , ജനറൽ സെക്രട്ടറി വി.പി. മുസ്‌തഫ സ്വാഗതവും ട്രഷറർ വി.പി. അബ്ദുൾറഹ്മാൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us