New Update
/sathyam/media/media_files/uwcNHilnMwhj1JtIv98K.jpg)
ബഹ്റൈൻ: കേരളത്തില മുതിർന്ന കോൺഗ്രസ് നേതാവും കെ.കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം അനുശോചിച്ചു.
Advertisment
കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ടി.എച്ച് മുസ്തഫ പതിന്നാല് വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരിക്കുകയും പിന്നീട് കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട് .
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതരിൽ എക്കാലത്തും ഓർമ്മയായിരിക്കും ടി.എച്ച് മുസ്തഫ എന്ന് ഐ.ഒ.സി ബഹ്റൈൻ കേരള ഘടകം ചാപ്റ്റർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു .