മനാമ: ആടു ജീവിതത്തിലെ യഥാർത്ഥ നായകൻ നജീബിനെയും സഹ ധർമിണി സുൽഫത്തിനേയും പടവ് കുടുംബ വേദി ആദരിച്ചു. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിഡന്റ് സുനിൽ ബാബു സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ ടി സലീം പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹ്യപ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, രാജീവ് വെള്ളിക്കോത്ത്, നാസർ മഞ്ചേരി ,മുരളി കൃഷ്ണൻ, മന:ശാസ്ത്ര വിദഗ്ദ്ധൻ ഫാസിൽ താമരശ്ശേരി,ഷിബു ചെറുതുരുത്തി, ജയീസ് ജാസ് ട്രാവെൽസ്, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം,എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് മഞപാറ, ഷിബു പത്തനംതിട്ട,അഷ്‌റഫ് ഓൺസ്പോട്ട്,സഗീർ ആലുവ, റസിൻ ഖാൻ, മണികണ്ഠൻ, സലിം തയ്യൽ, അബ്ദുൽബാരി, മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ നജീബ് തന്റെ കഴിഞ്ഞ കാല ജീവിതത്തിലെ യാതന കഥകൾ സദസ്സുമായി പങ്കുവെച്ചു.
ബഹ്‌റൈനിൽ വീണ്ടും ജോലി തേടി എത്തിയതാണ് ബിന്യാമിനുമായുള്ള സൗഹൃദത്തിലൂടെ നോവലിലേക്കും ശേഷം സിനിമയിലേക്കും ജീവിത കഥ എത്താൻ കാരണമായതെന്നും അദ്ദേഹം ഓർത്തെടുത്തു.
ശേഷം നടന്ന ചോദ്യോത്തര വേളയിൽ ഉയർന്ന മുഴുവൻ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി . നിദാൽ ശംസ്,ബൈജു മാത്യു, ഹുസൈൻ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. പരിപാടിക്ക് കൊയ്‌വിള കുഞ്ഞുമുഹമ്മദ് ഔദ്യോഗികമായി നന്ദി പ്രകാശിപ്പിച്ചു.