കുവൈത്ത് റേഡിയോയില്‍ 'നമസ്‌തേ കുവൈത്ത് 'ആരംഭിച്ചതില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് മോദി

നമ്മുടെ സിനിമകളും കലാ ലോകത്തെ ചര്‍ച്ചകളും ഇന്ത്യന്‍ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുവാനും സാംസ്‌കാരിക ബന്ധം ദൃഡപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്'.  

New Update
man ki baath Untitlednx

കുവൈത്ത്; കുവൈത്ത് റേഡിയോയില്‍ 'നമസ്‌തേ കുവൈത്ത് ' എന്ന ഹിന്ദി ഭാഷാ പരിപാടി ആരംഭിച്ചതില്‍ കുവൈത്ത് സര്‍ക്കാരിനു  അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിവാര  റേഡിയോ പരിപാടിയായ  മന്‍ കി ബാതില്‍ സംസാരിക്കവേയാണ്  കുവൈത്ത് സര്‍ക്കാരിന് മോദി അഭിനന്ദനം അര്‍പ്പിച്ചത്. 

Advertisment

കുവൈത്ത്  ദേശീയ  റേഡിയോയില്‍  എല്ലാ  ഞായറാഴ്ചകളിലും പ്രക്ഷേപണം ചെയ്യുന്ന   അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹിന്ദി ഭാഷാ പരിപാടി കഴിഞ്ഞ ഏപ്രില്‍ മുതലാണ് ആരംഭിച്ചത്. കുവൈത്ത് റേഡിയോ  എഫ്എം  93.3.ഫ്രീക്വന്‍സിയിലാണ് ഈ പരിപാടി ലഭ്യമാകുന്നത്. 

' ലോകത്താകമാനം വ്യാപിച്ച് കിടക്കുന്ന  ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും   വ്യത്യസ്ഥ വര്‍ണ്ണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ പരിപാടി കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറെ  ജനപ്രിയമായിട്ടുണ്ട്. 

നമ്മുടെ സിനിമകളും കലാ ലോകത്തെ ചര്‍ച്ചകളും ഇന്ത്യന്‍ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുവാനും സാംസ്‌കാരിക ബന്ധം ദൃഡപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്'.  

ഈ ഉദ്യമത്തിനു മുന്‍കയ്യെടുത്ത കുവൈത്ത് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

Advertisment