മെഡിക്കൽ ക്യാമ്പ്: സുഹൈബ എന്‍ബിടിസി കോർപ്പറേറ്റ് ഓഫീസിൽ

സൗജന്യ ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ താല്പര്യമുള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാമെന്ന് സംങ്കാടകർ  അറിയിച്ചു

New Update
Untitled

കുവൈറ്റ്: സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ചർച്ച് (വലിയപള്ളി), കുവൈറ്റിന്റെ രക്ഷാകർതൃത്വത്തിൽ ഹെൽത്ത് കെയർ മിഷൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ്. സുഹൈബ എന്‍ബിടിസി  കോർപറേറ്റ് ഓഫിസിൽ  വെച്ച് നടക്കും.

Advertisment

ഇന്ത്യൻ ഡോക്ടർമാരുടെ ഫോറം (ഫോറം ഓഫ് ഇന്ത്യൻ ഡോക്ടർസ്), ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസ് ഇൻ കുവൈറ്റ്  ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം കുവൈറ്റ്. എന്നിവയുടെ സഹകരണത്തോടെയാണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പ്രധാന വിവരങ്ങൾ:

 2025 നവംബർ 14, വെള്ളിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും

 ജനറൽ ഫിസിഷ്യൻ (General Physician)
 * സർജൻ / ഓങ്കോ-സർജൻ (Surgeon / Onco-Surgeon)
 * ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് (ENT Specialist)
 * ഒഫ്താൽമോളജിസ്റ്റ് (Ophthalmologist)
 * റേഡിയോളജിസ്റ്റ് (Radiologist)
 * ഡെന്റിസ്റ്റ് (Dentist)
 * ഫിസിയോതെറാപ്പിസ്റ്റ് (Physiotherapist)

ഓൺ-സൈറ്റ് സൗകര്യങ്ങൾ കൂടാതെ താഴെ പറയുന്ന പരിശോധനകൾ നടത്താനുള്ള സൗകര്യങ്ങളും ലഭ്യമാണ് 

അൾട്രാസൗണ്ട് (Ultrasound)
 ഇ.സി.ജി (ECG)
രക്തപരിശോധന (Blood Testing)
  വൈറ്റൽ സൈൻസ് മോണിറ്ററിംഗ് (Vital Signs Monitoring)
 ബേസിക് സർജിക്കൽ ഡ്രസ്സിംഗ് (Basic Surgical Dressing)
വിഷൻ സ്ക്രീനിംഗ് (Vision Screening)

സൗജന്യ ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ താല്പര്യമുള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാമെന്ന് സംങ്കാടകർ  അറിയിച്ചു

Advertisment