തീപിടുത്തത്തില്‍ മരിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകും; എന്‍.ബി.ടി.സി

മരിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി അവരുടെ കുടുംബത്തിലേക്കെത്താന്‍ എന്‍.ബി.ടി.സി പ്രതിജ്ഞബദ്ധമാണെന്നും എന്‍.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. 

New Update
nbtc Untitledm77.jpg

കുവൈറ്റ്: കുവൈറ്റിലെ മംഗഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ 49 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എന്‍.ബി.ടി.സി. എന്‍.ബി.ടി.സിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്.

Advertisment

മരിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി അവരുടെ കുടുംബത്തിലേക്കെത്താന്‍ എന്‍.ബി.ടി.സി പ്രതിജ്ഞബദ്ധമാണെന്നും എന്‍.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. 

മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയതായും എന്‍.ബി.ടി.സി അറിയിച്ചു.

Advertisment