Advertisment

നീറ്റ് പരീക്ഷ കേന്ദ്രം - ശക്തമായ സമ്മർദ്ദം ഉണ്ടാവണം -ഒഐസിസി

New Update
neet pg.

മനാമ : ഇന്ത്യക്ക് വെളിയിൽ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടി ഗൾഫ് മേഖലകളിൽ ഉണ്ടായിരുന്ന 12 നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌ കേന്ദ്രങ്ങൾ ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ച നടപടിയെ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

ഏറ്റവും കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് അനുഗ്രഹമായിരുന്ന നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതിൽ സംസ്ഥാന മുഖ്യമന്ത്രിയും, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അടിയന്തിരമായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുവാനും, നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിപ്പിക്കാനും ഉള്ള നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപെട്ടു.

വെക്കേഷൻ സമയത്തു വളരെ വലിയ തുക കൊടുത്തു ഫ്ലൈറ്റ് ടിക്കറ്റ് ന് മുടക്കി നാട്ടിൽ ചെന്ന് പരീക്ഷ എഴുതുവാൻ ബഹുഭൂരിപക്ഷം കുട്ടികൾക്കും സാധിക്കില്ല. കേരള സെക്ടറിൽ യാതൊരു നീ‌തീകരണം ഇല്ലാത്ത രീതിയിൽ ആണ് ഫ്ലൈറ്റ് ചാർജുകൾ വെക്കേഷൻ സമയത്തു വർധിപ്പിക്കുന്നത്. ഇത് മൂലം ഉയർന്ന പഠന നിലവാരം പുലർത്തുന്ന പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് നീറ്റ് പരീക്ഷ എഴുത്തുവാൻ സാധിക്കില്ല.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്ന നീതി നിഷേധത്തിന്റെ ഏറ്റവും അവസാന ഉദാഹരണം ആണ് നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഗൾഫ് മേഖലകളിൽ നിന്ന് ഒഴിവാക്കുവാൻ നടത്തുന്ന ശ്രമങ്ങൾ എന്ന് രാജു കല്ലുംപുറവും, ബിനു കുന്നന്താനവും ആരോപിച്ചു.

സംസ്ഥാന സർക്കാർ ഇടപെടുന്നില്ല എങ്കിൽ പ്രതിപക്ഷ നേതാവിനെയും മറ്റ് യൂ ഡി എഫ് നേതാക്കളുടെയും ഈ പ്രശ്നത്തിൽ ഇടപെടുത്തി നിയമസഭയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുവാനുള്ള നടപടികളും, കേരളത്തിൽ നിന്നുള്ള യൂ ഡി എഫ് എം പി മാരെ ഈ പ്രശ്നത്തിൽ ഇടപെടുത്തി കേന്ദ്ര ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുവാനും ഉള്ള നടപടി സ്വീകരിക്കും എന്നും രാജു കല്ലുംപുറവും ബിനു കുന്നന്താനവും അറിയിച്ചു.

Advertisment