കുവൈത്ത്: നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് ) പരീക്ഷക്ക് ഇന്ത്യക്ക് പുറത്ത് അനുവദിച്ച കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ ആ രംഭിക്കുന്നതിന് പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് കുവൈത്ത് ഉൾപ്പെടെയുള്ള 12 വിദേശ രാജ്യങ്ങളെ ഒഴിവാക്കിയത്.
ഇവയിൽ 6 ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കേന്ദ്രങ്ങളും ഉൾപ്പെടും.കുവൈത്ത് ഉൾപ്പെടെ 6 ഗൾഫ് രാജ്യങ്ങളിലെ 9 കേന്ദ്രങ്ങളിൽ നിന്നായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയെഴുതിയത്.
ഇതിൽ കുവൈത്തിൽ നിന്ന് നാനൂറോളം വിദ്യാർഥികളും പങ്കെടുത്തിരുന്നു. 2021 ൽ ആണ് ആദ്യമായി കുവൈത്തിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ആദ്യ നീറ്റ് പരീക്ഷ കേന്ദ്രമായിരുന്നു കുവൈത്തിലെത്.
കുവൈത്തിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമായിരുന്നു ഇത് .കൂടുതൽ വിദ്യാർത്ഥികൾ ഇത്തവണ കുവൈത്തിൽ പരീക്ഷക്ക് ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പരീക്ഷ കേന്ദ്രം റദ്ധാക്കിയത്.