റാഫി പാങ്ങോട്
Updated On
New Update
/sathyam/media/media_files/2024/12/15/LV4ruTE3wNZcEdg8a56T.jpg)
റിയാദ് : കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി റിയാദിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (EDPA) വനിത സഹപ്രവർത്തകർക്കായി വനിത വേദി രൂപീകരിച്ചു .
Advertisment
മലാസിലെ അൽ മാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ശ്രീ. നൗഷാദ് ആലുവയുടെ ആമുഖത്തോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സ്കൂൾ റിയാദിന്റെ പുതിയ ചെയർപേഴ്സൺ ശ്രീമതി. ഷഹനാസ് അബ്ദുൽ ജലീൽ ഉത്ഘാടന കർമം നിർവഹിച്ചു. വനിത വേദിയുടെ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ശ്രീ. അലി ആലുവ നിയന്ത്രിച്ചു.
പ്രവാസികളിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് ചിലപ്പോൾ ഫാമിലികളായിരിക്കാം. കൂടുതൽ സമയവും അടച്ചിട്ട വീടുകളിൽ ചിലവഴിക്കേണ്ടി വരുന്ന അവർ വേദികൾ ഇല്ലാത്തതിനാൽ തങ്ങളിലുള്ള കഴിവുകൾ വേണ്ട വിധം പരിപോഷിപ്പിക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്നു. അതിൽ നിന്ന് കുറച്ചൊക്കെ മാറ്റം ലഭിക്കാൻ ഏറ്റവും നല്ലത് നാട്ടുകാരായിട്ടുള്ളവരുടെ സൗഹൃദം തന്നെ ആണ്.
അതുകൊണ്ട് തന്നെ ആണ് റിയാദിലുള്ള എറണാകുളം ജില്ലക്കാരുടെ വനിതകൾക്കായി ഒരു കൂട്ടായ്മ അത്യാവശ്യമാവുകയും അവർക്കായി ഒരു വനിത വേദി എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (EDPA)രൂപീകരിക്കുകയും ചെയ്തത്. കൂടുതൽ കാര്യങ്ങൾ കൃത്യമായും വ്യക്തമായും സമുഹത്തിൽ ചെയ്യാൻ സാധിക്കുന്നത് സ്ത്രീകളുടെ കൂട്ടായ്മക്കായിരിക്കും.
അമ്പതിൽ പരം വനിത അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ 2024-25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി.
പ്രസിഡന്റ്: നസ്റിയ ജിബിൻ ജനറൽ സെക്രട്ടറി: സൗമ്യ തോമസ്ട്ര ഷറർ: അമൃത മേലേമഠം വൈസ് പ്രസിഡന്റ്: കാർത്തിക എസ് രാജ്, ഹസീന മുജീബ്ജോ യിന്റ് സെക്രട്ടറി: ജിയാ, നസ്രിൻ റിയാസ്
ആർട്സ് വിങ് കൺവീനർ: ലിയാ സജീർ, മീനൂജ, ആതിര കൽച്ചറൽ കൺവീനർ: നൗറീൻ, സഫ്ന കോർഡിനേറ്റർമാർ: നെജു കബീർ, ഷെജീന കരീം
അഡ്വൈസറി ബോർഡ് അംഗങ്ങൾ:
• സന്ധ്യ ബാബു
• മിനി വകീൽ
• എലിസബത്ത്
• സ്വപ്ന ശുകൂർ
• ബീന ജോയ്
• നിതാ ഹസീത്
ഉപദേശക സമിതി അംഗങ്ങളായ അഷ്‌റഫ് മുവ്വാറ്റുപുഴ,ഷുക്കൂർ ആലുവ ,സലാം പെരുമ്പാവൂർ ,ബാബു പറവൂർ ,നെജു കബീർ ,മിനി വക്കീൽ ,സന്ധ്യ ബാബു ,അഫ്നാസ് അമീർ ,ഷെജീന കരീം ,ഹസീന മുജീബ് ,കാർത്തിക എസ് രാജ് ,മിനുജ മുഹമ്മദ് ,നസ്രിൻ റിയാസ് ,റിസാന സലാഹ് ,സാബി മനീഷ് ,നൗറീൻ സഹൽ ,സൗമ്യ തോമസ് ,ബീന തോമസ് ,നിതാ ഹസീത് ,എലിസബത്ത് ,ഷാലു സവാദ്, സഫ്ന അമീർ, ഭീമ, മറിയം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു, സുഭാഷ് കെ അമ്പാട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ ജിബിൻ സമദ് കൊച്ചി നന്ദിയും രേഖപ്പെടുത്തുകയുണ്ടായി. സഹൽ തെക്കേമാലിൽ,അജീഷ് ചെറുവട്ടൂർ,മുജീബ് മൂലയിൽ, എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us