യുഎഇയിൽ ചൂട് വർധിക്കുന്നു; ഉച്ചവിശ്രമം 4 വരെ വേണമെന്ന് തൊഴിലാളികൾ

നിലവിൽ പന്ത്രണ്ടര മുതൽ മൂന്ന് മണി വരെയാണ് യുഎഇയിൽ പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. 

author-image
Arun N R
New Update
WORKERS UAE

ദുബായ്: ഓരോ ദിവസവും യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമ സമയം 4 മണി വരെയാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ. നിലവിൽ പന്ത്രണ്ടര മുതൽ മൂന്ന് മണി വരെയാണ് യുഎഇയിൽ പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. 

Advertisment

ഇത് ഒരു മണിക്ക് ആരംഭിച്ച് 4 ന് അവസാനിക്കുന്ന രീതിയിൽ സമയം പുനഃക്രമീകരിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ചൂട് അസഹനീയമായതിനേത്തുടർന്നാണ് പുതിയ ആവശ്യം തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്നത്.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് യുഎഇയിൽ പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത ചൂടിൽ ഉച്ചവിശ്രമം ലഭിക്കുന്നത് പുറംജോലിക്കാർക്ക് വലിയ ആശ്വാസമാണ്. 

എന്നാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 4 മണി വരെയാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ പ്രതിദിനം അരമണിക്കൂർ കൂടി അധികം വിശ്രമം നൽകിയാൽ വലിയ ആശ്വാസകമാകുമെന്നാണ് തൊഴിലാളികൾ അധികൃതരെ അറിയിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് വരെ അല്ലെങ്കിൽ 12.30 മുതൽ 4വരെ എന്നിങ്ങനെ രണ്ടു നിർദേശങ്ങളാണ് തൊഴിലാളികൾ സമർപ്പിച്ചിരിക്കുന്നത്. നിർദേശങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷം പ്രതികരണം അറിയിക്കാമെന്ന് മന്ത്രാലയം മറുപടി നൽകി. മന്ത്രാലയത്തിന്റെ സാമൂഹ്യമാധ്യമ പേജിലും തൊഴിലാളികൾ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. മന്ത്രാലയത്തിന് പുറമെ നഗരസഭാ ഉദ്യോഗസ്ഥരും തൊഴിലിടങ്ങളിൽ ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്.

Advertisment