നീലേശ്വരം സ്വദേശിനിയായ യുവ ഡോക്ടര്‍ വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതയായി

തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണു ഭര്‍ത്താവ്

New Update
Untitledaiirrin

കുവൈറ്റ്: നീലേശ്വരം സ്വദേശിനിയായ യുവ ഡോക്ടര്‍ വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതയായി. നിഖില പ്രഭാകരന്‍ (36 ) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്നു കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യം.

Advertisment

കഴിഞ്ഞ 18 ദിവസമായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ജഹറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോകട്ര്‍ ആയിരുന്ന നിഖില അസുഖത്തെത്തുടര്‍ന്ന് ജോലി രാജി വെക്കുകയായിരുന്നു. 


തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണു ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിവാന്‍ ഏക മകനാണ്. 

ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. 'അമ്മ റീജ, വര്‍ഷ സഹോദരിയാണ്. 

കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ ഫഹാഹീല്‍ ഏരിയ കമ്മിറ്റി  അംഗമായിരുന്നു. നിഖിലയുടെ നിര്യാണത്തില്‍ കെ ഇ എ കുവൈറ്റ് അനുശോചിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ട് പോവാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.