New Update
/sathyam/media/media_files/t5mAposXubwE4yYxsKeY.jpg)
ബഹ്റൈൻ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഫുട്ബോൾ ടീം ആയ നിലമ്പൂർ എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
Advertisment
സ്പോൺസറായ അവാൽ ഡയറീസ് കമ്പനിക്ക് വേണ്ടി സെയിൽസ് മാനേജർ അഹ്‌മദ് ഇസ്മായിൽ, കോർപ്പറേറ്റീവ് ഇൻ ചാർജ് സിൽവസ്റ്റർ നഥാൻ, കനോലി നിലമ്പൂർ കൂട്ടായ്മ പ്രസിഡന്റ് ഷബീർ മുക്കൻ, സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു.
അവാൽ കമ്പനി അഡ്മിനിസ്ട്രേറ്റീവ് ഹാളിൽ വെച്ച് നടന്ന ചടങ്ങിന് സെക്രട്ടറി രജീഷ് ആർ പി, ട്രഷറർ ജംഷിദ് വളപ്പൻ, മീഡിയ ആൻഡ് ജോബ് സെൽ കൺവീനർ അൻവർ നിലമ്പൂർ, സ്ഥാപക സെക്രട്ടറി രാജേഷ് വി കെ, ഫുട്ബോൾ ടീം കോർഡിനേറ്റർ തസ്ലീം തെന്നാടൻ എന്നിവർ നേതൃത്വം നൽകി.