/sathyam/media/media_files/2025/03/18/Wwz3yGeIVIDsjMQGa2BL.jpeg)
കുവൈത്ത്: സ്ത്രീകള്‍ വാഹനമോടിക്കുമ്പോള്‍ നിഖാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നത് നിയമലംഘനമാണെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ 1984-ല്‍ പുറപ്പെടുവിച്ച പഴയ മന്ത്രിതല തീരുമാനത്തെ പരാമര്‍ശിക്കുന്നതാണെന്നും ഫലപ്രദമായ നിയമമല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വാഹനമോടിക്കുന്ന സ്ത്രീകള്‍ ബുര്‍ഖ അല്ലെങ്കില്‍ നിഖാബ് ധരിച്ചതിനാല്‍ ഡ്രൈവറുടെ മുഖഭാവം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് എന്ന സുരക്ഷാ കാരണങ്ങളാലാണ് അന്ന് ഈ തീരുമാനം എടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഡ്രൈവറുടെ ഐഡന്റിറ്റി പരിശോധിക്കുമ്പോള്‍ മുഖം മറയ്ക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
എന്നാലിന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വനിതാ ഡ്രൈവര്‍മാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നത് ഇപ്പോള്‍ എളുപ്പത്തിലും സങ്കീര്‍ണതകളില്ലാതെയും ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് അത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us