രാഷ്ട്രീയക്കാരന്‍ ജനപ്രതിനിധി ആയാല്‍ ജനങ്ങളോട് എങ്ങനെ ഇടപെടണം എന്നതിന് മറ്റുള്ളവര്‍ക്ക് മാതൃക: എന്‍കെ പ്രേമചന്ദ്രന്‍ എംപി റിയാദിലെത്തി

കൊല്ലത്ത് ജനങ്ങള്‍ രാഷ്ട്രീയം മറന്നാണ് തന്നെ തിരഞ്ഞെടുത്തത് എന്നും പ്രേമചന്ദ്രന്‍ എം പി സത്യം ഓണ്‍ലൈനോട് പറഞ്ഞു.

author-image
റാഫി പാങ്ങോട്
Updated On
New Update
nkUntitledtem

റിയാദ്: പാര്‍ലമെന്റില്‍ ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യര്‍ക്കായി ഇന്ത്യന്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഓരോ മനുഷ്യരെയും ഒരേ കണ്ണുകൊണ്ട് കാണുന്ന ജനാധിപത്യ ഭരണത്തിനുവേണ്ടി പാര്‍ലമെന്റില്‍ ഗര്‍ജിക്കുന്ന സിംഹമായ പ്രേമചന്ദ്രന്‍ എം പി റിയാദില്‍ എത്തി.

Advertisment

nk premachandran-2

ഇന്ത്യയുടെ ജനാധിപത്യം നഷ്ടപ്പെട്ടിട്ടില്ല എന്നത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തി. 400 സീറ്റ് തികയ്ക്കുമെന്നുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അമിത വിശ്വാസം ജനാധിപത്യ വിശ്വാസികള്‍ കൃത്യമായി മറുപടി കൊടുത്തു.

nk premachandran-4

വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം ആയിരിക്കും പ്രിയങ്ക ഗാന്ധിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ പ്രിയങ്ക ഗാന്ധിയെ അവരുടെ ഹൃദയത്തിലേക്ക് ഏറ്റെടുത്തു കഴിഞ്ഞു.  എതിര്‍കക്ഷികള്‍ക്ക് കെട്ടിവെച്ച കാശ് കിട്ടില്ല.

nk premachandran-5

റിയാദില്‍ വന്നതു മുതല്‍ ഒരു എംപി എന്ന നിലയ്ക്കല്ല ഒരു കുടുംബത്തിലെ ഒരാളായിട്ടാണ് എന്നെയും ഭാര്യയെയും സ്‌നേഹത്തോടെ ഏറ്റെടുത്തത്. എന്റെ മണ്ഡലത്തില്‍ ഉള്ളവരും കേരളത്തിന്റെ ഓരോ ജില്ലയിലുള്ളവരും സ്‌നേഹത്തോടെയുള്ള സൗഹൃദം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചത്.

nk premachandran-3

ഒരിക്കലും മറക്കാനാവാത്ത സൗഹൃദം തന്നായിരുന്നു ഓരോ വ്യക്തികളും ഇന്നുവരെ ഞങ്ങളോട് ഇടപെട്ടത്. സൗദി അറേബ്യയുടെ ആദിത്യമര്യാദ ഭക്ഷണരീതികള്‍ വളരെ ഇഷ്ടപ്പെട്ടു. 

nk premachandran-6

കൊല്ലത്ത് ജനങ്ങള്‍ രാഷ്ട്രീയം മറന്നാണ് തന്നെ തിരഞ്ഞെടുത്തത് എന്നും പ്രേമചന്ദ്രന്‍ എം പി സത്യം ഓണ്‍ലൈനോട് പറഞ്ഞു.

Advertisment