/sathyam/media/media_files/2025/09/23/untitled-2025-09-23-14-31-52.jpg)
കുവൈറ്റ്: രാജ്യത്തെ ആദ്യത്തെ പ്രവാസികൾക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാകുമ്പോൾ പ്രവാസ ലോകത്ത് ബാബു ഫ്രാൻസീസിന് അഭിനന്ദനങ്ങൾ തുടരുന്നു.
പ്രവാസ ലോകത്ത് ഏറ്റവും സുപരിചിതനായ വ്യക്തിയാണ് കുവൈറ്റ് പ്രവാസി മലയാളിയായ ബാബു ഫ്രാൻസീസ്.
2018 -ൽ ലോക കേരള സഭ രൂപീകരിച്ച സമയം മുതൽ ലോക കേരള സഭയിൽ അംഗമായ അദ്ദേഹം ഈ ആവശ്യമുന്നയിച്ച് തുടർച്ചയായി നിവേദനം നൽകുകയും, ലോക കേരള സമ്മേളന ചർച്ചകളിലും, പ്രവാസി പരിപാടികളിലും തുടർച്ചയായി ഈ ആവശ്യം ഉയർത്തി പ്രവർത്തിച്ച ഏക പ്രവാസി പൊതു പ്രവർത്തകനാണ് ബാബു ഫ്രാൻസീസ്.
ലോക കേരള സഭ സമ്മേളനത്തിനു മുന്നോടിയായി എല്ലാ പ്രാവശ്യവും പ്രവാസി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുകയും പൊതു ആവശ്യങ്ങൾ സർക്കാരിൽ സമർപ്പിക്കുകയും ചെയ്ത് മാതൃകാ പ്രവർത്തനം നടത്തിയ ലോക കേരള സഭാഗമാണ് ബാബു ഫ്രാൻസീസ്.
അവസാനമായി 2024 ജൂണിൽ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി മടങ്ങി വരുന്ന പ്രവാസികളെയും ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാൻസീസാണ്.
പ്രവാസികൾക്ക് അനുകൂലമായ നിരവധി സുപ്രീം കോടതി, ഹൈക്കോടതി വിധികൾ നേടുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡും ഗ്ലോബൽ വക്താവുമായിരുന്ന ബാബു ഫ്രാൻസീസ്. നിലവിൽ ഒ എൻ സി പി - ഗ്ലോബൽ പ്രവാസി സംഘടനയുടെ അധ്യക്ഷനും കുവൈറ്റിലെ പ്രവാസി സംഘടനകളുടെ പൊതുവേദിയായ ഫിറയുടെ കൺവീനറുമാണ്
ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കണമെന്നും കുവൈറ്റ്
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി , കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്നും പ്രവാസി ഗർഭിണികളെ നാട്ടിലിലെത്തിക്കണമെന്നും തുടങ്ങി വിവിധ കേസ്സുകൾ സുപ്രീം കോടതിയിലും, കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെയും, പ്രവാസികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും,കേരള പ്രവാസി ക്ഷേമനിധിയുടെ പ്രായ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടും കേരള ഹൈക്കോടതിയിലും ഹർജികൾ സമർപ്പിച്ച് കേസ്സുകൾ നടത്തി പ്രവാസികൾക്ക് അനുകൂല വിധികൾ പ്രവാസി ലീഗൽ സെല്ലിൻ്റെ പ്രവർത്തനം വഴി ലഭിച്ചത് പ്രവാസ ലോകത്തിൻ്റെ വലിയ അംഗീകാരത്തിന് കാരണമായിട്ടുണ്ട്.
വീഡിയോ ലിങ്ക്
https://we.tl/t-rH8mRvtsvf