Advertisment

കുവൈറ്റ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും നോര്‍ക്കയുടെ ആദരം

അപകടമറിഞ്ഞ് ഒരുമണിക്കൂറിനുളളില്‍ തന്നെ പ്രവാസി സംഘടനയായ കല കുവൈറ്റിന്റെ പിന്തുണയോടെ ഹെല്‍പ്‌ഡെസ്‌ക് ആരംഭിക്കാനായി

New Update
norka roots recruitment

കുവൈറ്റ്:  2024 ജൂണില്‍ കുവൈറ്റിലെ മംഗഫില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ അഗ്‌നിബാധയെതുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും പ്രവാസി കേരളീയരുടെ ഭൗതിക ശരീരം വീടുകളിലെത്തിക്കുന്നത് സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരെയും ആദരിച്ചു. 

Advertisment

നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആശംസാപത്രം കൈമാറി. അപകടമറിഞ്ഞ് ഒരുമണിക്കൂറിനുളളില്‍ തന്നെ പ്രവാസി സംഘടനയായ കല കുവൈറ്റിന്റെ പിന്തുണയോടെ ഹെല്‍പ്‌ഡെസ്‌ക് ആരംഭിക്കാനായി. 

ദുരന്തത്തില്‍ മരിച്ച പ്രവാസികേരളീയരുടെ ഭൗതികശരീരം 24 മണിക്കൂറിനകം നാട്ടിലെത്തിക്കാനായത് ഹെല്‍പ് ഡസ്‌ക് പ്രകവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Advertisment