New Update
/sathyam/media/media_files/2024/11/17/NFWKIYCn0ZaI5TvgYTg3.jpg)
ഷാര്‍ജ: പ്രവാസി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ ജിബ്രീലിന്റെ മകള്‍ എന്ന നോവലിന്റെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ അവസാന ദിവസമായ നവംബര്‍ 17ന് രാത്രി 9.30ന് റൈറ്റേഴ്സ് ഫോറത്തിന്റെ ഏഴാം നമ്പര്‍ ഹാളില്‍ വച്ച് നടക്കും.
Advertisment
പെണ്‍-പോരാട്ടത്തിലൂടെ അതിജീവനം പ്രമേയമാകുന്ന മാറുന്ന ലോകത്തിന്റെ മാറിയ കാഴ്ചകളാണ് ജിബ്രീലിന്റെ മകള്‍ തുറന്നു കാട്ടുന്നത്. മലയാള നോവല്‍ അന്തര്‍ദേശീയമാക്കുന്ന ആഹ്ലാദ കാഴ്ചകളാണ് നോവല്‍ പകരുന്നത്.
സൗദിയിലെ റിയാദില്‍ കൗണ്‍സിലിംഗ് & സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന അബ്ദിയ ഷഫീന യുവ എഴുത്തുകാരില്‍ ശ്രദ്ധേയയാണ്.