കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സിംഗ് ജോലി: പ്രധാന യോഗ്യതകളും അപേക്ഷാ നടപടികളും എങ്ങിനെ

യോഗ്യരായ ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും നിർബന്ധമായും പാസാകണം.

New Update
vghvbj

കുവൈത്ത്: കുവൈത്ത് ആരോഗ്യ മന്ത്രാലയം (MOH) നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ എങ്ങിനെ നിർവഹിക്കാം.

Advertisment

വിദേശ രാജ്യങ്ങളിൽ നിന്നുള്ള നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുന്ന വിജ്ഞാപനത്തിന്റെ പ്രധാന മാനദണ്ഡങ്ങൾ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും നിശ്ചിത വർഷത്തെ പ്രവർത്തിപരിചയമുണ്ടെങ്കിൽ അപേക്ഷിക്കാം.


പ്രധാന യോഗ്യതകൾ ഒറ്റനോട്ടത്തിൽ:

 * വിദ്യാഭ്യാസം: നഴ്സിംഗിൽ ബിരുദം (ബി.എസ്.എൻ) അല്ലെങ്കിൽ ഹയർ സെക്കൻഡറിക്ക് ശേഷമുള്ള ഡിപ്ലോമ. യോഗ്യതകൾ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്തിരിക്കണം. ഗ്രേഡ് 'നല്ലത്' (Good) എന്നതിൽ കുറയാൻ പാടില്ല.

 * പ്രവർത്തിപരിചയം:

   * ബി.എസ്.എൻ.ക്കാർക്ക് കുറഞ്ഞത് 3 വർഷം.

   * ഡിപ്ലോമക്കാർക്ക് കുറഞ്ഞത് 4 വർഷം.

 * പ്രായപരിധി: അപേക്ഷകർക്ക് 25 വയസ്സിൽ കുറയരുത്. സ്ത്രീകൾക്ക് 35 വയസ്സ്, പുരുഷന്മാർക്ക് 40 വയസ്സ് എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി.

 * ഭാഷാപരിജ്ഞാനം: ഇംഗ്ലീഷ് ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം.

 * ആരോഗ്യം: ഉദ്യോഗാർത്ഥി വൈദ്യപരമായി യോഗ്യനായിരിക്കണം.

റെസിഡൻസി സംബന്ധിച്ച നിയമങ്ങൾ:

അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾക്ക് സാധുവായ റെസിഡൻസ് (ഇഖാമ) കുവൈത്തിൽ ഉണ്ടായിരിക്കണം. വിസിറ്റ് വിസയിലോ വീട്ടുജോലിക്കാരന്റെ (സർവന്റ്) വിസയിലോ ഉള്ളവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

 * ഇഖാമ നമ്പർ 18 (സ്വകാര്യമേഖല) ഉള്ളവർക്ക്, നിലവിലെ സ്പോൺസറുടെ സമ്മതത്തോടെ റെസിഡൻസ് ആരോഗ്യ മന്ത്രാലയത്തിലേക്ക് മാറ്റുന്നതിനും നഴ്സിംഗ് ലൈസൻസ് കൈമാറ്റം ചെയ്യുന്നതിനും വ്യവസ്ഥയുണ്ട്.
 * ഇഖാമ നമ്പർ 22 (കുടുംബത്തോടൊപ്പം ചേരുന്നതിനുള്ള വിസ) ഉള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷാ നടപടികൾ:

 * യോഗ്യരായ ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും നിർബന്ധമായും പാസാകണം.

 * സർട്ടിഫിക്കറ്റുകൾ അറബിയിലോ ഇംഗ്ലീഷിലോ ഉള്ള ട്രാൻസ്ലേഷൻ സഹിതം സമർപ്പിക്കണം.


*ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവർത്തിപരിചയ രേഖകൾ, പാസ്‌പോർട്ട് പകർപ്പ്, സാധുവായ നഴ്സിംഗ് ലൈസൻസ് തുടങ്ങിയ ആവശ്യമായ എല്ലാ രേഖകളും സഹിതം Nursing@moh.gov.kw എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.


അപേക്ഷകർക്ക് നേരിട്ട് മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

(ശ്രദ്ധിക്കുക: അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.)

Advertisment