/sathyam/media/media_files/42wqPKbm3bvx5HNINao0.jpg)
ജിദ്ദ: റിയാദിൽ രണ്ട് ആഴ്ചകൾക്ക് മുമ്പ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ നേഴ്‌സിന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ചു.
റിയാദിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട്, പോണ്ടിച്ചേരി സ്വദേശിനി ദുര്‍ഗ്ഗാ രാമലിംഗം (26) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ കണ്ടെത്തുകയായിരുന്നു.
മരണത്തിൽ കുറ്റകൃത്യം സംബന്ധമായ ഒന്നുമില്ലെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ജോലിക്കായി റിയാദിലെത്തിയത്. ദരിദ്ര കുടുംബത്തിലെ അംഗമായ ദുർഗ ഇയ്യിടെയായി വളരെ ദുഖിതയായിരുന്നെന്ന് സഹപ്രവർത്തകർ വിവരിച്ചു.
കുറച്ചു മുമ്പ് നാട്ടിലുണ്ടായ ഒരു റോഡപകടത്തിൽ ഇവരുടെ അച്ഛൻ രാമലിംഗം മരണപ്പെട്ടിരുന്നു. 'അമ്മ: കവിത.
റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് നാട്ടിലേക്ക് പോകുന്ന ദൗത്യം ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ റിയാദിലെ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ആണ് വിജയകരമായി പൂർത്തിയാക്കിയത്.