New Update
/sathyam/media/media_files/gUwyya5cHqMp89YvEtdM.jpg)
ജിദ്ദ: കിഴക്കൻ സൗദിയിലെ ഹഫർ അൽബാത്തിൻ നഗരത്തിൽ യുവ മലയാളി നേഴ്‌സ് മരണപെട്ടു. മലപ്പുറം, മേലാറ്റൂർ, എടപ്പറ്റ, പാതിരിക്കോട്, കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസ് - മേരിക്കുട്ടി ദമ്പതികളുടെ മകൾ റിന്റു മോൾ (28) ആണ് മരിച്ചത്.
Advertisment
അവിവാഹിതയാണ്. സഹോദരൻ: റോബിൻ ജോസ്.
ഹഫർ അൽബാത്തിൻ നഗരത്തിലെ പ്രസവ - ശിശു ആശുപത്രി സ്റ്റാഫ് നഴ്‌സായിരുന്നു റിന്റു മോൾ. ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാൻ കിടന്നതായിരുന്നു.
രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി നാട്ടിലെ ബന്ധുക്കൾ പറഞ്ഞു.
വിവാഹാലോചന കാര്യവുമായി നാട്ടിലായിരുന്ന നവംബർ 13 നാണ് സൗദിയിൽ തിരിച്ചെത്തിയത്.
നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ഇതിനായി രംഗത്തുള്ളവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us