/sathyam/media/media_files/2024/12/10/2zoWTEqOBkKqODyCAzqa.jpeg)
സൗദി അറേബ്യ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് കൃത്യതയില്ലാത്ത വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് മൂലം യാത്ര പ്രതിസന്ധിയില്‍.
ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് അവധിക്ക് പോവാനായി തയ്യാറെടുക്കുന്ന നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
ടിക്കറ്റ് നിരക്ക് കൂടുതല്‍
/sathyam/media/media_files/2024/12/10/zWH5f2KcWykrpGIZW4x0.jpeg)
വര്‍ഷത്തിലൊരിക്കല്‍ ക്രിസ്മസ് അവധിക്കാണ് കുടുംബങ്ങളോടൊപ്പം ഒരു മാസം നാട്ടില്‍ പോകുന്നത് വിമാന ടിക്കറ്റ് കമ്പനി നിരക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധിയുമായ സിഞ്ചുറാന്നി പറഞ്ഞു.
ഒരു കുടുംബം കുട്ടികളുമൊത്ത് ഒരു മാസക്കാലം ക്രിസ്മസ് അവധി ചിലവഴിക്കുവാന്‍ പോകുമ്പോള്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു.
യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധി
/sathyam/media/media_files/2024/12/10/1FNiMDI5sRolcXwIqjm4.jpeg)
ഇന്ത്യയ്ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് വളരെ കുറവാണ്.
ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ടോം ചാമക്കാലയില്‍ പറഞ്ഞു.
ഓണം, ക്രിസ്മസ്, ബക്രീദ് സ്‌കൂള്‍ അവധി ആകുമ്പോള്‍ മിക്ക എല്ലാ വിമാന കമ്പനികളും സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികളെ വിമാന ടിക്കറ്റ് നിരക്കില്‍ ഭീമമായ തുക അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us