/sathyam/media/media_files/sm7hR9xdd5cJHdzbIZiH.jpg)
ജിദ്ദ​: റിയാദിൽ ദീർഘകാലം കുടുംബ സമേതം ജീവിച്ച മലയാളി വനിത പ്രവാസം മതിയാക്കി മടങ്ങിയ ശേഷം വീണ്ടും പ്രവാസ ദേശത്തേക്ക് വന്നത് പരലോക യാത്രയ്ക്കായി.
രണ്ടാഴ്ച്ച മുമ്പ് സന്ദർശന വിസയിൽ റിയാദിലെ മക്കളുടെ അടുത്തേക്ക് എത്തിയ മലപ്പുറം, ഒതുക്കങ്ങൽ, സ്വദേശിനിയും എറമു കുരുണിയൻ - ഫാത്തിമ കൂരിമണ്ണിൽ ദമ്പതികളുടെ മകളുമായ സാബിറ കുരുണിയൻ (58) ആണ് റിയാദ് കെയർ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചത്.
ഭർത്താവ്: ഗൾഫ് മാധ്യമം റിയാദ് ലേഖകനും തനിമ കലാസാംസ്​കാരിക വേദി ഭാരവാഹിയുമായിരുന്ന അസ്​ഹർ പുള്ളിയിൽ. മക്കൾ: ശാദിയ ഫിർദൗസ, ശമീമ ഫിർദൗസ (രണ്ടുപേരും റിയാദ്​).
മരുമക്കൾ: ഇ വി അനീസ് (ജിദ്ദ)​, അസ്​ഹർ അഷ്​റഫ് (റിയാദ്​)​. സ​ഹോദരങ്ങൾ: മായിൻ, കുഞ്ഞാലൻകുട്ടി, ആമിന, മറിയുമ്മ, റുഖിയ, ജൽസത്ത്​, സാഹിദ.
റിയാദിലെത്തി ദിവസങ്ങൾക്ക് ശേഷം പക്ഷാഘാതം ഉണ്ടാവുകയും വെൻറിലേറ്ററിൽ ചികിത്സയിലാവുകയുമായിരുന്നു.
അസുഖ വിവരമറിഞ്ഞ്​ ഭർത്താവ് അന്ന് തന്നെ റിയാദിലെത്തിയിരുന്നു. റിയാദ്​ കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.