/sathyam/media/media_files/Ad3yjAaZWAA1ZR6MkZeO.jpg)
ജിദ്ദ: ആറ് വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ച ജിദ്ദാ പ്രവാസി പ്രമുഖൻ മരണപ്പെട്ടു. വണ്ടൂര്‍, കാളികാവ്, അഞ്ചച്ചവിടി, മൂച്ചിക്കല്‍ സ്വദേശിയും പരേതനായ വി പി കമ്മൂട്ടി ഹാജിയുടെ മകനുമായ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്‍ എന്ന മാനു (65) ആണ് വിടപറഞ്ഞത്.
പരേതനായ വി പി കമ്മൂട്ടി ഹാജിയുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: സല്‍വ, സഹല്‍, സാനില, മെഹറിന്‍. മരുമക്കള്‍: ഫിലാന, നഹീം, ഷഹിന്‍.
നാട്ടിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. മൂന്ന് ദശാബ്ദത്തിലേറെ കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന അബ്ദുൾറഹ്മാൻ വിവിധ ബിസിനസുകൾ നടത്തിയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഇടപെട്ടും പ്രശസ്തനായിരുന്നു. ജിദ്ദയിലെ ബലദ് ഏരിയയിലുള്ള ക്വീൻസ് ബിൽഡിംഗിൽ ട്രാവൽ സ്ഥാപനം നടത്തിയിരുന്നു)
ജിദ്ദയില്‍ പ്രവാസിയായിരുന്ന രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് പള്ളിശ്ശേരി വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.