/sathyam/media/media_files/XrVRm5Qa7kCTZWmQwaPP.jpg)
മനാമ: ബഹ്റൈൻ വ്യവസായ പ്രധാനിയും കർഷക കുടുബത്തിലെ താഴെക്കിടയിൽ നിന്ന് സ്വന്തം പ്രയത്നത്താലെ വ്യവസായ മേഘലയിൽ അത്യുന്നതയിൽ എത്തുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ബഹ്റൈനിലെ മികച്ച സ്ഥാപനമായ എ എം എ ചെയർമാൻ അഹമദ് മൻസൂർ അൽ ആലി 94 വയസ്സ് നിര്യാതനായി.
നിർമാണ രംഗത്ത് കടന്നതോടെയാണ് അദ്ദേഹത്തിൻ്റെ വളർച്ചയുടെ തുടക്കഘട്ടം നിരവധി ഇന്ത്യക്കാർക്ക് ബഹ്‌റൈനിലേക്ക് കടന്ന് വരാൻ സാഹചര്യമൊരുക്കിയതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ബഹ്റൈൻ മലയാളികളുടെ അഭിമാനമായിരുന്ന അന്തരിച്ച ഫ്രാൻസിസ് സന്തന്ത സഹചാരിയായിരുന്നു.
നിർമാണ രംഗത്തത്ത് ബഹ്റൈനിൽ പുത്തൻ ന്യുനത സാങ്കേതി വിദ്യകൾ നടപ്പിലാക്കിയത് അഹമദ് മൻസൂറിൻ്റെ സ്ഥാപനമായിരുന്നു.
പ്രോപ്പർട്ടി രംഗത്ത് ഏറെ പ്രശസ്തനായ അഹമദ് മൻസൂർ ബഹ്റൈൻ പച്ചപ്പ് പ്രദേശത്ത് സ്വദേശി വിദേശികളെ ആകർഷിക്കുന്ന തരത്തിലുള്ള രീതിയിൽ ഭവന പദ്ധതികളുടെ തുടക്കമിട്ടതും അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമായിരുന്നു.
ബഹ്റൈൻ രാജകുടുംബമായി അടുത്ത ബന്ധമുള്ള അഹമദ് മൻസൂർ ബഹ്റൈൻ എന്ന രാജ്യത്തിൻ്റെ വിവിധ വികസനപാതയിൽ മുഖ്യപങ്ക് വഹിച്ചിരുന്നു.
ജാഫരിയ ഡയക്ടറേറ്റ് ചെയർമാൻ മജ്ലിസ് ശൂറ കൗൺസിൽ അംഗം എന്ന നിലയിലും ഉന്നത സേവനമനുഷ്ടിച്ചിട്ടുണ്ട്