ഹൈല്‍: സൗദിയില്‍ ആത്മഹത്യ ചെയ്ത തമിഴ്‌നാട് കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒരു മാസത്തിനു മുമ്പാണ് മാനസികനില തെറ്റിയ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ആത്മഹത്യ ചെയ്തത്.
മാസങ്ങള്‍ക്ക് മുമ്പ് തൊഴില്‍ വിസയില്‍ സൗദി ഹൈലില്‍ എത്തിയതായിരുന്നു ഇദ്ദേഹം. തൊഴിലുടമയായ അറബി കൃത്യമായി ശമ്പളം കൊടുക്കാത്തതു മൂലം നാട്ടിലെ സാമ്പത്തിക ബാധ്യത കൂടി. ഇതോടെ മാനസിക നിലതെറ്റിയ യേശുദാസ് ആത്മഹത്യ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അനുമതി പത്രവുമായി ഹൈലിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കോഡിനേറ്ററുമായ ചാന്‍സ് റഹ്‌മാന്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങള്‍ നടത്തുകയും മൃതദേഹം നാട്ടില്‍ എത്തിക്കുകയായിരുന്നു.