മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനും അൽ ഒസറ റെസ്റ്റാറൻ്റ് ഗ്രൂപ്പ് ഡയറക്ടറുമായ ഓരാട്ട് ഇബ്രാഹീം ഹാജി അന്തരിച്ചു. കോഴിക്കോട് വടകര സ്വദേശിയാണ്.
ഗൾഫിലെയും കേരളത്തിലെയും റെസ്റ്റാറൻ്റ് മേഘലയിലെ പ്രമുഖ ബിസിനസ്കാരായ റെഷീദിൻ്റെയും മിഹ്റാസിൻ്റെയും പിതാവാണ് . മരുമകൻ മുനീസ് ബഹ്റൈൻ.
ഓർക്കാട്ടേരി ഹിദായത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി പ്രസിഡണ്ടും പൗരപ്രമുഖനുമാണ് ഓരാട്ട് ഇബ്രാഹിം ഹാജി. ഖബറടക്കം വൈകീട്ട് മഗ് രിബ് നമസ്ക്കാരനന്തരം ഓർക്കാട്ടേരി ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പരേതൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.