കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം കുന്നിക്കോട് ആവണേശ്വരം സ്വദേശിയും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈത്തിലെ സീനിയർ അംഗവുമായ ബ്ര: ഗിൽബർട്ട് ഡാനിയേൽ (61) ആണ് മരിച്ചത്.

New Update
Untitled

കുവൈത്ത്: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശിയായ മലയാളി മരിച്ചു.

Advertisment

കൊല്ലം കുന്നിക്കോട് ആവണേശ്വരം സ്വദേശിയും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈത്തിലെ സീനിയർ അംഗവുമായ ബ്ര: ഗിൽബർട്ട് ഡാനിയേൽ (61) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ വീട്ടിൽ ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

 നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: വിക്ടോറിയ.  മക്കളില്ല.

Advertisment