/sathyam/media/media_files/gwbW1xLkgFB5cQS7z6QY.jpg)
ജിദ്ദ: റിയാദിലെ മകളുടെ അടുത്തേക്ക് ഉംറ വിസയിൽ എത്തിയ മലയാളി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. കൊ​ല്ലം ക​ട​യ്ക്ക​ൽ, മ​ട​ത്ത​റ വ​ള​വി​ൽ വീ​ട്ടി​ൽ ജ​മാ​ൽ മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ ഷം​സു​ദ്ദീ​ൻ (69) ആ​ണ് റി​യാ​ദി​ൽ മ​രി​ച്ച​ത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേഷം റിയാദ് ന​സീ​മി​ലെ അൽസലാം മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. എ​ക്സി​റ്റ് 15ലെ ​അൽരാജ്ഹി പ​ള്ളി​യി​ൽ വെച്ച് നടത്തിയ ജനാസ നിസ്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.​
ഭാ​ര്യ: പ​രേ​ത​യാ​യ ഷാ​ഹി​ദ ബീ​വി, മ​ക്ക​ൾ: സ​നൂ​ജ (റി​യാ​ദ്), സ​നോ​ബ​ർ ഷാ (​ദു​ബൈ), സാ​ജ​ർ ഷാ (​കു​വൈ​ത്ത്), മ​രു​മ​ക്ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ, അ​ൽ​ഫി​യ സ​നോ​ബ​ർ, ത​സ്ലീ​മ സാ​ജ​ർ.
മാ​ർ​ച്ച് 12ന് ​റി​യാ​ദി​ലു​ള്ള മ​ക​ളു​ടെ​യും മരുമകന്റെയും ആതിഥ്യത്തിൽ ഉംറ വിസയിൽ എ​ത്തി​യ​ ഷംസുദീനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വൃ​ക്ക സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ​റി​യാ​ദി​ലെ ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചതായിരുന്നു.