കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും, ആദ്യ പ്രവർത്തനമായി ഇടവകയിലെ പ്രാർത്ഥനാ യോഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആരാധന, കൂദാശ ഗാന മത്സരം - മാനീസ്സോ 2025 സംഘടിപ്പിച്ചു.
കുവൈത്ത് മഹാ ഇടവക വികാരി ഫാ. ബിജു പാറക്കൽ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടിയും, രാജ്യസമാധാനത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനങ്ങൾക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി.
പരിപാടിയിൽ ഇടവക സഹവികാരി ഫാ. മാത്യു തോമസ് , ഇടവക ട്രസ്റ്റിയും കൽക്കട്ട ഭദ്രാസന കൗൺസിൽ അംഗവുമായ ദീപക് അലക്സ് പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയ്, പ്രർത്ഥനായോഗ ജനറൽ സെക്രട്ടറി ജൂബിൻ പി ഉമ്മൻ, ഒസിവൈഎം കേന്ദ്ര അസംബ്ലി മെമ്പർ അംഗം അനു ഷെൽവി, യുവജനപ്രസ്ഥാനം ആത്മായ വൈസ് പ്രസിഡണ്ട് ഷെൽവി ഉണ്ണൂണി, സെക്രട്ടറി ഷൈൻ ജോസഫ് സാം, ട്രഷറാർ ബിനോ കുര്യൻ ഷാജി, ജോയിൻ്റ് സെക്രട്ടറി ബിപിൻ വർഗീസ്, ജൂലി ദീപ്, കൺവീനർ ലിബിൻ ബാബു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
ഭാഗ്യസ്മരണാർഹരായ അഭിവന്ദ്യ ഗീവർഗീസ് മാർ പിലക്സിനോസ്, അഭിവന്ദ്യ യൂഹാനോൻ മാർ സേവേറിയോസ്, അഭിവന്ദ്യ ജോബ് മാർ പിലക്സിനോസ് എന്നീ പിതാക്കന്മാരുടെ പാവന സ്മരണാർത്ഥം നടത്തിവരുന്ന മത്സരത്തിൽ ഇടവകയിലെ 10 പ്രർത്ഥനാ യോഗങ്ങൾ പങ്കെടുത്തു.
മത്സരത്തിൽ സാൽമിയ സെന്റ് ജയിംസ് പ്രയർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവർഗീസ് മാർ പിലക്സിനോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.
സാൽമിയ സെന്റ് സ്റ്റീഫൻസ് പ്രയർ ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി യൂഹാനോൻ മാർ സേവേറിയോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് അർഹരായി. മൂന്നാം സ്ഥാനം നേടിയ അബ്ബാസിയ സെന്റ് ഏലിയാസ് പ്രയർ ഗ്രൂപ്പ്, ജോബ് മാർ പിലക്സിനോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് അർഹരായി.
വിജയികൾക്കുള്ള ട്രോഫികളും വ്യക്തിഗത മെഡലുകളും, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറക്കൽ, സഹ വികാരി മാത്യൂ തോമസ് എന്നിവർ സമ്മാനിച്ചു. പ്രസ്തുത മത്സരത്തിൽ ബോബൻ ജോർജ് ജോൺ, റ്റീന സൂസൻ ജോൺ, അശ്വിൻ പി സാമുവൽ എന്നിവർ വിധി നിർണയം നിർവഹിച്ചു.
ഒസിവൈഎം കേന്ദ്ര അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അനു ഷെൽവിക്ക് ചടങ്ങിൽ അനുമോദനം രേഖപ്പെടുത്തി.
പ്രസ്തുത പരിപാടിയിൽ കടന്നു വന്ന ഏവർക്കും യൂണിറ്റ് സെക്രട്ടറി ഷൈൻ ജോസഫ് സാം സ്വാഗതം ആശംസിക്കുകയും, പ്രോഗ്രാം കൺവീനർ ലിബിൻ ബാബു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. പ്രോഗ്രാമുകളുടെ കോമ്പയറിങ്ങ് ദീപ് ജോൺ, മത്സരത്തിൻ്റെ ടൈം മാനേജ്മെൻ്റ് സാം വർഗീസ് എന്നിവർ നിർവഹിച്ചു.