/sathyam/media/media_files/2025/10/16/untitled-2025-10-16-14-06-31.jpg)
കുവൈത്ത്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുവൈത്ത് സന്ദർശനം ഒഐസിസി കുവൈത്ത് ബഹിഷ്‌കരിക്കുമെന്ന് ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ സംയുക്ത പ്രസ്താവനയിൽ. അറിയിച്ചു.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പ്രവാസി പുനരധിവാസമുൾപ്പെടെ പ്രഖ്യാപിച്ച നിരവധി വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കാത്ത മുഖ്യമന്ത്രിയും സർക്കാരും ഈ സർക്കാരിന്റെ അവസാനസമയത്ത് നടത്തുന്ന സന്ദർശനം പ്രവാസികളെ ഒരിക്കൽക്കൂടി കബളിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവാസികൾ നേരിട്ട ദുരിതങ്ങളിൽ ഫലപ്രദമായ യാതൊരു ഇടപെടലുകളും കേരള സർക്കാർ നടത്തിയിരുന്നില്ല.
സാമ്പത്തിക സഹായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച പ്രവാസികളെ വിഡ്ഢികളാക്കി.
അടുത്ത വര്ഷം ആദ്യത്തിൽ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകം മാത്രമാണ് ഇപ്പോഴത്തെ സന്ദര്ശനമെന്നും ഒഐസിസി പ്രവർത്തകർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.