രമേശ് ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

ദേവകിയമ്മയുടെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും അനുശോചന കുറിപ്പിൽ ഒഐസിസി

New Update
Untitled

കുവൈറ്റ്: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മയുടെ (91)നിര്യാണത്തിൽ ഒഐസിസി  നാഷണൽ കമ്മറ്റി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

Advertisment

ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ,  അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു പരേതയായ എൻ. ദേവകിയമ്മ.


സംസ്കാരം  നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ.

ദേവകിയമ്മയുടെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും അനുശോചന കുറിപ്പിൽ ഒഐസിസി നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.സ്. പിള്ളയും അറിയിച്ചു.

Advertisment