/sathyam/media/media_files/2025/11/01/untitled-2025-11-01-13-37-03.jpg)
കുവൈത്ത് : ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം അബ്ബാസിയ നൈസ് ഫ്രഷ് റെസ്റ്റാറന്റ് ഹാളിൽ വെച്ച് ഒക്ടോബർ 31 വെള്ളിയാഴ്ച ആചരിച്ചു.
ആക്ടിങ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി ദേശീയ നേതാവ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ ശക്തമായ നേതൃഗുണവും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന സ്ഥാനവും എന്നും ഉണ്ടായിരിക്കുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നാഷണൽ സെക്രട്ടറി നിസ്സാം എം.എ, കൃഷ്ണൻ കടലുണ്ടി, ജോബിൻ ജോസ്, അനിൽ ചീമേനി, ലിപിൻ മുഴക്കുന്ന്, അക്ബർ വയനാട്, ഷംസു കുക്കു, എബി അത്തിക്കയം, കലേഷ് ബി.പിള്ള, ഷോബിൻ സണ്ണി, ഇബ്രാഹിം കുട്ടി പി.കെ എന്നിവർ സംസാരിച്ചു.
നാഷണൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us