/sathyam/media/media_files/2025/12/24/untitled-2025-12-24-14-15-03.jpg)
കുവൈറ്റ്: ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, പി.ടി. തോമസ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
അബ്ബാസിയ സംസം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഒ.ഐ.സി.സി പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്തു.
നവകേരളത്തിന് അടിത്തറയിട്ട രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു കെ. കരുണാകരനെന്നും, പരിസ്ഥിതി വിഷയങ്ങളിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് അടക്കം നടപ്പാക്കണമെന്ന ഉറച്ച നിലപാടെടുത്ത നേതാവായിരുന്നു പി.ടി. തോമസെന്നും അദ്ദേഹം അനുസ്മരിച്ചു. ഇരു നേതാക്കളുടെയും പ്രവർത്തന ശൈലിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാണെന്ന് യോഗം വിലയിരുത്തി.
വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എ. നിസാം സ്വാഗതം ആശംസിച്ചു. ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജലിൻ തൃപ്രയാർ, കൃഷ്ണൻ കടലുണ്ടി, രാമകൃഷ്ണൻ കല്ലാർ, ഇല്യാസ് പുതുവാച്ചേരി, റസാക്ക് ചെറുതുരുത്തി, നിബു ജേക്കബ്, റെജി കോരോത്ത്, രവിചന്ദ്രൻ ചുഴലി, മാർട്ടിൻ പടയാട്ടിൽ, സോജി എബ്രഹാം, ബൈജു പോൾ, എബി പത്തനംതിട്ട, റോയ് എബ്രഹാം, ശരൺ കോമത്ത്, ഷിബു ജോസഫ്, അനിൽ ചീമേനി, അരുൺ നായർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്ന് നേതാക്കളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജോയ് കരുവാളൂർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us