/sathyam/media/media_files/2026/02/18/kuwa8-2026-02-18-13-56-43.jpg)
കുവൈറ്റ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ജില്ലാ കൺവെൻഷൻ ലക്ഷ്യ 2026 ശനിയാഴ്ച വൈകുന്നേരം ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.
പത്തനംതിട്ട പാർലമെന്റ് മണ്ഡലം M. P ശ്രീ ആന്റോ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ശ്രീ. എബി അത്തിക്കയം അധ്യക്ഷനായിരുന്ന യോഗത്തിൽ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ ശ്രീ. വർഗീസ് ഡാനിയേൽ പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.
ഒ ഐ സി സി പ്രസിഡന്റ് സാമൂവൽ ചാക്കോ കാട്ടൂർകളീക്കൽ, നാഷണൽ ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, റെജി കോരുത്, കേരള കോൺഗ്രസ് പ്രതിനിധി മാർട്ടിൻ മാത്യു, എംഎ നിസാം, വർഗീസ് ജോസഫ് മാരാമൺ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഒ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി റിജോ കോശി സ്വാഗതവും ട്രഷറർ സിനു ജോൺ നന്ദിയും പറഞ്ഞു.
മുൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാർ ആയ വർഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, എംഎ നിസാം ഒഐസിസി പത്തനംതിട്ട മുൻ ജനറൽ സെക്രട്ടറി എബ്രഹാം വർഗീസ് എന്നിവർക്ക് പൊന്നാട റിനു കണ്ണാടിക്കൽ, വർഗീസ് മാത്യു, അനു പി രാജൻ എന്നിവർ അണിയിച്ചു
ആന്റോ ആന്റണി മെമെന്റോ നൽകി ആദരിച്ചു.ലക്ഷ്യ 2026 പ്രോഗ്രാമിന് വൈസ് പ്രസിഡന്റ് ചാൾസ് പി ജോർജ്, സെക്രട്ടറി ഷിജോ തോമസ്, എക്സിക്യൂട്ടീവ് മെംബേർസ് ബിനോയ് ജോണി, ബിജോ പി ബാബു, അജോഷ്മ ബിനോയ് എന്നിവർ നേതൃത്വം നൽകി.
വിവിധ ജില്ലാ നേതാക്കന്മാരും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.കൺവൻഷനോട് അനുബന്ധിച്ച് ഗാന സന്ധ്യയും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us