മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാവേദി “പാടാം നമുക്ക് പാടാം” സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ അറിയപ്പെടുന്ന പാട്ടുകാർ എല്ലാം ഒന്നിച്ചു അണിനിരക്കുന്ന ഈ സംഗീത സദസ്സിൽ നിങ്ങൾക്കും പാടാൻ അവസരം.
ബഹ്‌റൈനിലെ പാട്ടുകാരെ അംഗീകരിക്കാനും അവസരങ്ങൾ നൽകാനും ഭാവിയിലും ഇത്തരം പരിപാടികൾക്ക് ഒരു വേദിയായി മാറാനും ഉദ്ദേശിച്ചുള്ള ഈ പരിപാടി ഒരു വ്യത്യസ്ത സംഗീത സദസ്സ് ആയിരിക്കും.
കൂടാതെ പാട്ട് പാടാൻ ആഗ്രഹിക്കുന്നവർ ധാരാളം പേരുണ്ട് നമുക്കിടയിൽ, അവർക്ക് ഈ പരിപാടിയിൽ പാടാനും പാട്ട് പഠിക്കാനും അവസരം ഒരുക്കുന്നു.
ഒപ്പം പാട്ട് ആസ്വാദകർക്ക് ഇതൊരു വേറിട്ട സംഗീത അനുഭവം ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും വാട്സ് ആപ്പ് രഞ്ജൻ ജോസഫ്-34461088