New Update
/sathyam/media/media_files/BbSxJ0TlrK9FGCmSMEDr.jpg)
ജിദ്ദ: ചരിത്ര വിജയം നേടിയ ഇന്ത്യയുടെ ചന്ദ്രയാൻ 3 എല്ലാ ഇന്ത്യക്കാരുടയും അഭിമാനമാണെന്നും ഐ എസ് ആർ ഒയുടെ ഭാഗമായി പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും ഓ ഐ സി സി റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ കമ്മിറ്റി അഭിപ്രായപ്പെട്ടു .
Advertisment
രാഷ്ട്ര ശില്പികളുടെ ദീർഘ വീക്ഷണവും പ്രതിബന്ധതയുമാണിന്ന് ഇങ്ങനെ ഒരു വിജയ ദിനമായി ആഘോഷിക്കാൻ ഇന്ത്യക്കാർക്ക് അവസരമൊരുക്കിയതെന്നും പ്രഥമ പ്രധാന മന്ത്രി പണ്ഡിറ്റ് നെഹ്രുവിനെയും വിക്രം സാരാഭായിയേയുമാണ് ഈ കാലഘട്ടത്തിൽ സ്മരിക്കേണ്ടതെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു,
ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ മധുരം വിതരണം ചെയ്തു. മുജീബ് മുത്തേടം, രാധാകൃഷ്ണൻ കാവൂബായ് , അഷ്‌റഫ് കൂരിയാട്, സിദ്ദീഖ് പുല്ലങ്കോട് പ്രിൻസാദ് , നാസർ സൈൻ, റഫീഖ് മൂസ, സുബ്ഹാൻ വണ്ടൂർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us