/sathyam/media/media_files/2025/03/26/kuDFLHFcI4sYKKJIYfUC.jpg)
കുവൈത്ത്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചന മത്സരം ‘നിറക്കുട്ട് 2025’ ഏപ്രിൽ 4 വെള്ളിയാഴ്ച അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തും. വൈകുന്നേരം 3 മുതൽ 6 മണിവരെയാണ് മത്സരം.
മത്സരത്തിൽ മൂന്ന് പ്രായവിഭാഗങ്ങളിലായാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്:
ഗ്രൂപ്പ് A – 2 മുതൽ 4-ാം ക്ലാസ്സുവരെ
ഗ്രൂപ്പ് B – 5 മുതൽ 7-ാം ക്ലാസ്സുവരെ
ഗ്രൂപ്പ് C – 8 മുതൽ 12-ാം ക്ലാസ്സുവരെ
ചിത്രരചനയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് താഴെ കാണുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം.
മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒഐസിസിയുടെ ഇഫ്താർ സംഗമത്തിൽ ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര നിർവഹിച്ചു.
എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സാബു പോൾ, ഇവന്റ് കൺവീനർ ജിയോ മത്തായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്:
9756 8111, 9964 8505, +965 6633 224
https://docs.google.com/forms/d/e/1FAIpQLSeET39oS9_0HhZHgO0WirX4D7YUR0C4eggmCVFC7BHCC8RzLw/viewform