/sathyam/media/media_files/2025/04/06/yIZsaNouFi5Z7nxJ83BG.jpg)
കുവൈറ്റ്: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ കുവൈറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 2025 മെയ് 9-ന് 'വേണു പൂർണ്ണിമ 2025' എന്ന പേരിൽ വലിയ കലാ-സാംസ്‌കാരിക സമ്മേളനം അരങ്ങേറുന്നു.
ശുവൈഖിലെ ദി കോൺവൻഷൻ സെന്ററും റോയൽ സ്യൂട്ട്സ് ഹോട്ടലിൽ നടക്കുന്ന പരിപാടിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ വീശിഷ്ട അഥിതിയായി പങ്കെടുക്കുന്ന പരിപാടിയിൽ കുവൈത്ത് വൈ ഐ സി സി പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം പ്രമുഖ കോൺഗ്രസ് നേതാവും എം പി യുമായ കെ.സി. വേണുഗോപാൽ എം.പിക്ക് സംമർപ്പിക്കും.
പരിപാടിയിൽ വിവിധ കലാപരിപാടികളും സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. പ്രശസ്ത ഗായകരായ സംഗീത രംഗത്തെ പ്രതിഭകളും പങ്കെടുക്കുന്ന സംഗീത പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഒഐസിസി കുവൈറ്റ് ഘടകത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നതായി സംഘാടകർ ടകർ അറിയിച്ചു