കുവൈറ്റ്: ഒഐസിസി യുടെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 14 ജില്ലാ കമ്മിറ്റി പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രെഷറർ മാരെയും അതാത് ജില്ലകളിൽ നിന്നും നാഷണൽ കൌൺസിൽ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രത്യേകമായി ആദരിച്ചു.
കഴിഞ്ഞ ദിവസം യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന നാഷണൽ കൌൺസിൽ യോഗത്തിൽ വെച്ചാണ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെ 14 ജില്ലകളിൽ നിന്നുള്ള നേതാക്കളെയും ആദരിച്ചത്.
ജില്ലകളിൽ നിന്നും കെപിസിസി നിഷ്കര്ഷിച്ച മാനദണ്ഡ പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട ശേഷം ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് പ്രഖ്യാപിച്ച വരെയാണ് ആദരിച്ചത്.
പുതുതായി ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറോളം വരുന്ന നേതാക്കളെയും ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങരയാണ് മൂവര്ണ ഖാദർ ഷാൾ അണിയിച്ചു ആദരിച്ചത്.
നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബി എസ് പിള്ള, സാമുവൽ കാട്ടൂർ കാളിക്കൽ, വർഗീസേ ജോസഫ് മാരാമൺ , ബിനു ചേമ്പാലയം, ജോയ് ജോൺ തുർത്തിക്കര, ഋഷി ജേക്കബ്, നിസാം എം എ, സുരേഷ് മാത്തൂർ, ജോയ് കരവാളൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ആലപ്പുഴ ജില്ലയിൽ നിന്നും നാഷണൽ കൌൺസിൽ അംഗമായി നിയമാനുസൃതം തെരെഞ്ഞെടുക്കപ്പെട്ട വര്ഗിസ് പുതുകുളങ്ങരയെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയിരുന്ന കൃഷ്ണൻ കടലുണ്ടി മൂവര്ണ ഖാദർ ഷാൾ അണിയിച്ചുകൊണ്ട് നാഷണൽ കമ്മിറ്റിക്കുവേണ്ടി ആദരിക്കുകയുണ്ടായി.