കുവൈറ്റ്: ഒഐസിസി കുവൈറ്റ് ചില പ്രത്യേക സാഹചര്യങ്ങളാൽ മാറ്റിവെച്ച മെഗാ പ്രോഗ്രാം വേണു പൂർണിമ 2025, ഈ വരുന്ന ആഗസ്റ്റ് മാസം 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഷുവൈഖ് കൺവെൻഷൻ സെന്റർ ആൻഡ് റോയൽ സ്യൂട്ട്സ് ഹോട്ടലിൽ വെച്ച് നടത്തുമെന്ന് ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും, ജനറൽ സെക്രട്ടറി ബി എസ് പിള്ളയും പത്രകുറിപ്പിലൂടെ അറിയിച്ചു.
മുൻ തീരുമാനപ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിക്ക് മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി അവാർഡ് 2025, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങൾ സമർപ്പിക്കും.
മുൻ മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റ്റുമായ എ പി അനിൽകുമാർ എം ൽ എ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ്, ഡോ.മറിയ ഉമ്മൻചാണ്ടി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
കുവൈറ്റിൽ നിന്നും നാട്ടിൽ നിന്നും പങ്കെടുക്കുന്ന കലാകാരൻമാർ ഒരുക്കുന്ന കലാസന്ധ്യ ഉണ്ടായിരിക്കും.