കെ കരുണാകരൻ നവകേരളത്തിന്റെ ശില്പി : ഒഐസിസി കുവൈറ്റ്

നാഷണൽ കൗൺസിൽ  അംഗം കൃഷ്ണൻ കടലുണ്ടി സ്വാഗതവും അനിൽ ചീമേനി (കാസർഗോഡ്) നന്ദിയും പറഞ്ഞു.

New Update
Untitledmusk

കുവൈറ്റ്: മുൻ മുഖ്യമന്ത്രി കെ. കരുണാകന്റെ 107 മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. നാഷണൽ കമ്മറ്റി സെക്രട്ടറി എം. എ. നിസ്സാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി കുവൈറ്റ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി ബി. എസ്. പിള്ള ഉത്‌ഘാടനം നിർവഹിച്ചു. 

Advertisment

നവകേരളത്തിൻറെ ശില്പിയും, ദീർഘവീക്ഷണവും, ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹിക നീതിക്കും നാടിൻറെ വികസനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻറെ അർപ്പണബോധവും പ്രവർത്തനങ്ങളും ചരിത്രത്തിൽ രേഖപെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ബത്താർവൈക്കം (കോട്ടയം), കലേഷ് പിള്ള (ആലപ്പുഴ), എബി അത്തിക്കയം (പത്തനം തിട്ട), ലിപിൻ മുഴക്കുന്നത്ത് (കണ്ണൂർ), ഈപ്പൻ ജോർജ്,  സിനു ജോൺ, സുജിത് കായലോട്, ചാൾസ് പി ജോർജ്,  റിജോ കോശി, ഇക്ബാൽ മെറ്റമ്മൽ, ബിനു തുടങ്ങിയവർ ലീഡർ കെ കരുണാകരനെ അനുസ്മരിച്ച് സംസാരിച്ചു.

നാഷണൽ കൗൺസിൽ  അംഗം കൃഷ്ണൻ കടലുണ്ടി സ്വാഗതവും അനിൽ ചീമേനി (കാസർഗോഡ്) നന്ദിയും പറഞ്ഞു.

Advertisment